Jyodiraditya Scindia and his mother tested positive for Covid 19
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇരുവരേയും സൗത്ത് ദല്‍ഹിയിലെ മാക്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിന്ധ്യ കഴിഞ്ഞ നാല് ദിവസമായി മാക്സ് ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു. അതേസമയം അമ്മയ്ക്ക് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല